Kothamangalam: ഡിവൈഎഫ്ഐ ഊന്നുകല്‍, നെല്ലിമറ്റം മേഖല കമ്മിറ്റികള്‍ സംയുക്തമായി കവളങ്ങാട് പഞ്ചായത്തിലെ ആശാ വര്‍ക്കര്‍മാരെ ആദരിച്ചു. നെല്ലിമറ്റത്ത് നടന്ന പരിപാടി ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ നടത്തിയ ബിരിയാണി ചലഞ്ചില്‍ നിന്നും ലഭിച്ച തുകക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാതിരുന്ന 7 കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും വാങ്ങി നല്കി. മൊബൈല്‍ ഫോണ്‍ വിതരണവും ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. സിപിഐഎം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, ഷിബു പടപറമ്പത്ത്, ജോയി പി മാത്യു, ഷിജോ അബ്രഹാം, അഷ്കര്‍ കരീം, ബേസിൽ ഉപ്പുകുളം, എല്ഡിന് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
0 Comments