കോതമംഗലം:പട്ടയ ഭൂമിയിൽ നിന്ന് കർഷകർ റവന്യൂ - ഫോസ്റ്റ് ഉദ്യേഗസ്ഥന്മാരുടെ അനുമതിയോടു കൂടി മരങ്ങൾ മുറിച്ചു കൊണ്ടു പോയ കൃഷിക്കാരുടെ പേരിൽ കേസ്സ് എടുക്കുന്ന നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് എൽ ഡി എഫ് കുട്ടമ്പുഴ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തട്ടേക്കാട് ഫോറസ്റ്റ് റേഞ്ച് ആഫീസിനു മുന്നിൽ ധർണ്ണ നടത്തി.ധർണ്ണ ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെ കെ ശിവൻ,റ്റി സി ജോയി,ഇ കെശിവൻ,എൻ സി ചെറിയാൻ,കെ റ്റി പൊന്നച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments