Kothamangalam : കുടമുണ്ടയിൽ രണ്ടാമതായി നിർമിച്ച പാലത്തിന്റെ അഴിമതിയിൽ വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട് യുവധാര മടിയൂർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് കോതമംഗലം എം എൽ എ ആന്റണി ജോണിന് നിവേദനം നൽകി. ക്ലബ് രക്ഷാധികാരി പി എം അനീഷ് ആന്റണി ജോണിന് നിവേദനം കൈമാറി. ക്ലബ് പ്രസിഡന്റ് കെ എ യൂസുഫ്, സെക്രട്ടറി ജുനൈദ് ജബ്ബാർ എന്നിവർ പങ്കെടുത്തു.
കുടമുണ്ട പാലം കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് ടി യു കുരുവിള എം എൽ എ ആയിരിക്കുമ്പോൾ ആണ് നിർമിച്ചത്. തികച്ചും അശാസ്ത്രീയമായ നിർമാണം കുടമുണ്ടയിൽ വെള്ളപ്പൊക്കത്തിനും കാരണമാണ്. പാലത്തിന്റെ ഒരു ഭാഗം സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് അന്യായവും അനുമതി ഇല്ലാതെയും നിർമിച്ചതിനാൽ ഈ വ്യക്തി കോടതിയിൽ കേസ് കൊടുത്തത്തോടെ ഏഴു വർഷം മുൻപ് പണിത പാലം ഇതുവരെയും ഉൽഘാടനം കഴിഞ്ഞിട്ടില്ല.
0 Comments