Header Ads Widget

Ticker

6/recent/ticker-posts

പോക്‌സോ കേസ് പ്രതിക്ക് സംരക്ഷണം; മാത്യു കുഴൽനാടൻ എംഎൽഎയെ ജനകീയ വിചാരണ ചെയ്യുമെന്ന് ഡിവൈഎഫ്ഐ



ജനാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് പോക്‌സോ കേസ് പ്രതിയേയും സഹായിയായ യൂത്ത് കോൺഗ്രസ്സ് ജില്ലാ നേതാവിനെ സംരക്ഷിക്കുന്ന മുവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനെ ഡിവൈഎഫ്‌ഐ ജനകീയമായി വിചാരണ ചെയ്യും.

ബുധനാഴ്ച രാവിലെ 10 മണിക്ക് മൂവാറ്റുപുഴയിൽ സംഘടിപ്പിക്കുന്ന പ്രതീകാത്മക ജനകീയ വിചാരണ സംസ്ഥാന സെക്രട്ടറി എ എ റഹിം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എ എ അൻഷാദ്, ഡോ. പ്രിൻസി കുര്യാക്കോസ് എന്നിവർ പങ്കെടുക്കും.

പോത്താനിക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ ഷാൻ മുഹമ്മദിനെ പരസ്യമായി സംരക്ഷിക്കുകയും വക്കാലത്ത് ഏറ്റെടുക്കുകയും ചെയ്ത മാത്യു കുഴൽനാടൻ എം.എൽ.എ.യുടെ നടപടി സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് ഡി.വൈ.എഫ്.ഐ പറഞ്ഞു.


Post a Comment

0 Comments