കോതമംഗലം: കൊച്ചി ഇൻഫോപാർക്കിലെ ടെക്കികളുടെ കൂട്ടായ്മയായ "പ്രോഗ്രസ്സീവ് ടെക്കീസ് " ഓൺ ലൈൻ പഠനത്തിനായി മൊബൈൽ ഫോൺ ലഭ്യമാക്കി. ചേലാട് ഗവൺമെന്റ് യു.പി.സ്കൂളിലെ രണ്ട് കുട്ടികൾക്കും , പിണവൂർ ക്കുടി ഗവ: സ്കൂളിലെ 3 കുട്ടികൾക്കുമായി നല്കിയ 5 മൊബൈൽഫോണുകൾ ആന്റണി ജോൺ MLA കുട്ടികൾക്ക് കൈമാറി. ചടങ്ങിൽപ്രോഗ്രസ്സീവ് ടെക്കീസ് പ്രതിനിധി മാഹിൻ ഷാ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്മെമ്പർ ബിനേഷ് നാരായണൻ പിണ്ടിമന സ്കൂളിലെ PTA പ്രസിഡന്റ് അനീഷ് തങ്കപ്പൻ തുടങ്ങിയവർ പങ്കെടുത്തു.
0 Comments