കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിലെ അയ്യപ്പൻ മുടിയിലെ ടൂറിസം വികസനത്തിന് സാധ്യത ഒരുങ്ങുന്നു. 700 അടിയോളം ഉയരത്തിൽ 100 ഏക്കറിൽ അധികം വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന അതി മനോഹരമായ പാറക്കെട്ടിൽ ടൂറിസം വികസനത്തിന് ഏറെ സാധ്യതയാണ് ഉള്ളത്. ആന്റണി ജോൺ MLA യുടെ ആവശ്യപ്രകാരം ടൂറിസം വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനായി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ, ടൂറിസം പ്രാജക്ട് എൻജിനീയർ തുടങ്ങിയവർ അടങ്ങുന്ന ഉന്നതതല സംഘം അയ്യപ്പൻ മുടി സന്ദർശിച്ചു. ആന്റണി ജോൺ MLA, മുൻസിപ്പൽ ചെയർമാൻ K Kടോമി, വാർഡ് കൗൺസിലർ സിജോ വർഗ്ഗീസ്, ഗ്രീൻ സർക്കിൾ ഭാരവാഹികളായ റ്റി.കെ.ജോസ് , എം.എം. ബേബി എന്നിവരോടൊപ്പമാണ് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്. വിശദമായ പദ്ധതി രൂപരേഖ വേഗത്തിൽ തയ്യാറാക്കി സർക്കാർ അംഗീകാരത്തിനായി സമർപ്പിക്കുമെന്ന് സംഘം അറിയിച്ചു.
0 Comments