Header Ads Widget

Ticker

6/recent/ticker-posts

കോതമംഗലം മുനിസിപ്പാലിറ്റിയിൽ നഗര വഴിയോര വിപണി ആരംഭിച്ചു

 

https://kothamangalamlive.blogspot.com/2021/07/urban-roadside-market-has-been-started-in-Kothamangalam-Municipality.html

കോതമംഗലം : മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി  കോതമംഗലം മുനിസിപ്പാലിറ്റിയിൽ നഗര വഴിയോര വിപണി ആരംഭിച്ചു.ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു.മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അദ്ധ്യക്ഷനായി.ചടങ്ങിൽ ബ്ലോക്ക് പ്രസിഡൻ്റ് പി എ എം ബഷീർ,ബ്ലോക്ക് വൈസ് പ്രസിഡൻ്റ് നിസമോൾ ഇസ്മയിൽ,മുനിസിപ്പൽ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ജോമി തെക്കെക്കര,കൗൺസിലർ ഷിബു കുര്യാക്കോസ്,കൃഷി ഓഫീസർമാരായ ജാസ്മിൻ തോമസ്,ജിജി ജോബ്,മനോജ്,അനീഫ,ആത്മ,ബി ടി എം രഞ്ജിത്,കോതമംഗലം കൃഷി അസിസ്റ്റൻ്റ് ഇ പി സാജു തുടങ്ങിയവർ പങ്കെടുത്തു.കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി പി സിന്ധു പദ്ധതി വിശദീകരണം നടത്തി.കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നതും,നേരിട്ടുള്ള വിപണനത്തിന് സഹായകരമാകുന്നതുമായ പദ്ധതിയാണ് നഗര വഴിയോര വിപണി.കർഷകരോ കർഷക കൂട്ടായ്മകളോ ഫാം ഫ്രഷ് ഉൽപ്പന്നങ്ങൾ നേരിട്ട് സംഭരിച്ച് വിൽപ്പന നടത്തുന്നു.മുനിസിപ്പാലിറ്റി/കോർപ്പറേഷനുകളിലാണ് പദ്ധതി.ബോക്കിലെ മറ്റു കൃഷിഭവനുകളെയും ബന്ധപ്പെടുത്തിയാണ് വിപണി പ്രവർത്തിക്കുക.

Post a Comment

0 Comments