Header Ads Widget

Ticker

6/recent/ticker-posts

SSLCയിൽ തുടർച്ചയായ നാലാം വർഷവും 100% വിജയവുമായി ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ

 

https://kothamangalamlive.blogspot.com/2021/07/15-sslc-100-percent-win-for-cheruvattoor-school.html

കോതമംഗലം: SSLCയിൽ തുടർച്ചയായ നാലാം വർഷവും നൂറുമേനിയും 52 ഫുൾ A പ്ലസ് നേട്ടവുമായി വിജയക്കുതിപ്പു നടത്തിയ ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ അനുമോദനവുമായി ആന്റണി ജോൺ MLA എത്തി.124 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ ഇവിടെ മുഴുവൻ പേരും വിജയിക്കുകയും 52 A+ നേടുകയും ചെയ്ത മികവിനെ അഭിനന്ദിക്കാനെത്തിയ MLA സ്കൂൾ അധികൃതർക്ക് മധുരം വിളമ്പി സന്തോഷം പങ്കിട്ടു.കോവിഡ് നിയന്ത്രണ പശ്ചാത്തലത്തിൽ  വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാതെ നടത്തിയ ചടങ്ങ് ആന്റണി ജോൺ MLA ഉൽഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ എ നൗഫൽ, ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് ടി എൻ സിന്ധു,പി ടി എ പ്രസിഡന്റ് സലാം കാവാട്ട്,മദേഴ്സ് പി ടി എ പ്രസിഡന്റ്റംല ഇബ്രാഹീം,യൂസഫ് കാട്ടാംകുഴി,  സി എ മുഹമ്മദ്,നസീമ എൻ പി എന്നിവർ സംസാരിച്ചു. കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി വിജയിപ്പിച്ച സർക്കാർ വിദ്യാലയമെന്നഖ്യാതി മുൻ വർഷങ്ങളേപ്പോലെ ഇത്തവണയും ഈ സ്കൂൾ നിലനിർത്തി. അതോടൊപ്പം ഏറ്റവും കൂടുതൽ ഫുൾ A+ നേടിയ സർക്കാർ സ്കൂളെന്ന ചരിത്ര നേട്ടവും 52 പേരുടെ വൻ അംഗ സംഖ്യയിലൂടെ ചെറുവട്ടൂർ GMHSS ന്റെ വിജയ മുന്നേറ്റത്തിന് മാറ്റു കൂട്ടുന്നതായി.

Post a Comment

0 Comments