Header Ads Widget

Ticker

6/recent/ticker-posts

എന്താണ് സിക്ക വൈറസ്? എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്?

https://kothamangalamlive.blogspot.com/2021/07/8-zika-virus.html


കോവിഡ് ആശങ്കൾക്കിടെ സംസ്ഥാനത്ത് സിക്ക വൈറസ് സാന്നിധ്യവും സ്ഥിരീകരിച്ചിരിക്കുകായണ്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഈ രോഗം സ്ഥിരീകരിക്കുന്നത്. ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. 

  എന്താണ് സിക്ക വൈറസ്? 

ഡെങ്കി, ചിക്കുൻ ഗുനിയ വൈറസുകൾക്ക് കാരണമാകുന്ന ഈഡിസ് വിഭാഗത്തിലുള്ള കൊതുക് പരത്തുന്ന രോഗമാണ് സിക്ക വൈറസ്.ചൂടുള്ള കാലാവസ്ഥയില്‍ വളരുന്ന കൊതുകുകളുടെ കടിയേല്‍ക്കുന്നതു മൂലമാണ് രോഗം പകരുന്നത്. ഈ കൊതുകുകൾ പകൽ സമയത്താണ് പറക്കുക. 

ഉഗാണ്ടയിൽ 1947 ൽ കുരങ്ങുകളിലാണ് ഈ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ആഫ്രിക്ക, ഏഷ്യ, പസഫിക് ദ്വീപുകൾ, തെക്ക്, മധ്യ അമേരിക്ക എന്നിവിടങ്ങളിൽ മനുഷ്യരിൽ ഈ രോഗം സ്ഥിരീകരിച്ചു.

 എന്തെല്ലാമാണ് ലക്ഷണങ്ങൾ? 

പനി, ചുവന്ന പാടുകൾ, തലവേദന, ഛർദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഗർഭിണികൾക്ക് ആണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗർഭകാലത്ത് സങ്കീർണ്ണതക്കും, ഗർഭഛിത്രത്തിനും ഈ വൈറസ് കാരണമാകും. ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് ഈ വൈറസ് കാരണമാകാം. അതിനാൽ, സിക്ക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിത്സയും തേടേണ്ടതാണ്. കുട്ടികളിലും മുതിർന്നവരിലും നാഡീസംബന്ധമായ പ്രശ്നങ്ങൾക്കും സിക്ക കാരണമാകും. 

 രോഗ ലക്ഷണമുള്ളവർ നല്ലരീതിയിൽ വിശ്രമിക്കുകയും ശരിയായ ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗബാധിതന്റെ കോശങ്ങള്‍, രക്തം എന്നിവ പരിശോധിക്കുന്നതിലൂടെ രോഗനിര്‍ണ്ണയം നടത്താം. 

 എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്? 

  1. കൊതുകിൽ നിന്നും രക്ഷനേടുകായാണ് ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധമാർഗം. 
  2. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം.
  3. ഉറങ്ങുമ്പോൾ കൊതുക് വല ഉപയോഗിക്കുക. 
  4.  വീടും പരിസരവും സ്ഥാപനങ്ങളും വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കുക. 
  5. ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കുക.

Post a Comment

0 Comments