കോതമംഗലം ഉപജില്ലയിൽ ആകെ 29 സ്കൂളുകളിലായി 2624 കുട്ടികളാണ് പരീക്ഷ എഴുതിയത് .ഗവൺമെൻറ് സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് ചെറുവട്ടൂർ ഗവൺമെന്റ് സ്കൂളിലാണ്.124 കുട്ടികളാണ് പരീക്ഷ എഴുതിയത്. മുഴുവൻ കുട്ടികളും ഇവിടെ ഉപരിപഠനത്തിന് അർഹരായി.
എയ്ഡഡ് മേഖലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ കോതമംഗലം സെന്റ് അഗസ്റ്റിൻസ് സ്കൂളിലാണ് .പരീക്ഷയ്ക്കിരുന്ന 394 കുട്ടികളിൽ 276 കുട്ടികൾ ഫുൾ എ പ്ലസ് നേടി.തുടർച്ചയായ എട്ടാം വർഷം ആണ് പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും സെന്റ് അഗസ്റ്റിൻസ് സ്‌കൂളിൽ ഉപരിപഠനത്തിന് അർഹത നേടുന്നത്.
ആദിവാസി മേഖലയിലും ഇത്തവണ മികച്ച വിജയമാണ് ഉണ്ടായത്.കുട്ടമ്പുഴ പഞ്ചായത്തിലെ ഹൈസ്കൂളുകളിൽ ജി എച്ച് എസ് പിണവൂർകുടി ,ജി എച്ച് എസ് മാമലക്കണ്ടം, ജി എച്ച് എസ് പൊയ്ക എന്നീ സ്കൂളുകളിലെ മുഴുവൻ കുട്ടികളും ഉപരിപഠനത്തിന് അർഹത നേടി.
ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാതിരുന്ന ആദിവാസിമേഖലകളിൽ എല്ലാവരുടെയും കൂട്ടായ പരിശ്രമം ത്തിലൂടെ ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കുകയും അതിലൂടെ മികച്ച വിജയത്തിലേക്കെത്താൻ സാധിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിലും മികച്ച വിജയം കൈവരിക്കുന്നതിനായി പ്രവർത്തിച്ച മുഴുവൻ അധ്യാപകരെയും,രക്ഷിതാക്കളെയും,പ്രിയപ്പെട്ട കുട്ടികളെയും,വിദ്യാഭ്യാസ വകുപ്പ് അധികൃതരേയും പ്രത്യേകം അഭിനന്ദിക്കുന്നു.
0 Comments