Header Ads Widget

Ticker

6/recent/ticker-posts

ഇടം കൈയ്യന്മാർക്കുള്ള പ്രത്യേകതകൾ

ലോകമെമ്പാടുമുള്ള ജനസംഖ്യയുടെ 10% മാത്രമാണ് ഇടത് കൈക്ക് മുൻഗണന ഉള്ളവർ. ആണുങ്ങൾ ഇക്കാര്യത്തിൽ പെണ്ണുങ്ങളെക്കാൾ വളരെ കൂടുതൽ എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഒരു വ്യക്തി ഇടം കൈയ്യൻ ആകാൻ കാരണമെന്ത് എന്നത് സംബന്ധിച്ച് ശാസ്ത്രജ്ഞർക്ക് പോലും കൃത്യമായി ഉറപ്പില്ല എന്നതാണ് യാഥാർഥ്യം.


ഒരു കുട്ടി ഇടം കൈയ്യൻ ആണെന്ന് തിരിച്ചറിയുന്ന സമയം അവരുടെ മാതാപിതാക്കളോ സ്കൂൾ ടീച്ചർമാരോ കൈകളുടെ മുൻഗണന മാറ്റാൻ പലപ്പോഴും കുട്ടികളെ നിർബന്ധിക്കുമായിരുന്നു. ഏറ്റവും കുറഞ്ഞത് എഴുതാനെങ്കിലും വലതു കൈ ഉപയോഗിക്കാൻ നിർബന്ധിക്കുമായിരുന്നു.

ലോക പ്രശസ്തരായ പല വ്യക്തികളും ഇടം കൈയ്യന്മാരായിരുന്നു. യുഎസ് പ്രസിഡന്റുമാരായിരുന്ന ബരാക് ഒബാമ, ബിൽ ക്ലിന്റൺ, ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ്, ജെറാൾഡ് ഫോർഡ് എന്നിവരും റൊണാൾഡ്‌ റീഗൻ, അമിതാഭ് ബച്ചൻ എന്നിവരും ഇടം കൈയ്യന്മാരാണ്. മദർ തെരേസ, ആഞ്ചലീന ജോളി, ഓപ്ര വിൻഫ്രെ, സോനാക്ഷി സിൻഹ തുടങ്ങിയവർ ഇടംകൈയ്യൻ പ്രശസ്തരായ വനിതകളാണ്.


ഇടം കൈയ്യന്മാർക്ക് അവരുടേതായ പ്രത്യേകതകൾ ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. തലച്ചോറിന്റെ രണ്ട് ഭാഗങ്ങളും ഉപയോഗിക്കുന്നതിനാൽ വലം കൈയ്യന്മാരെക്കാളും സൃഷ്ടിപരമായ കാര്യങ്ങളിൽ മുന്നിലായിരിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ, സ്വാഭാവികമായും അവർ കല, സംഗീതം, കായികം, വിവര-സാങ്കേതിക മേഖലകളിലെ കരിയറിലേക്ക് ആകർഷിക്കപ്പെടുന്നു. ഇടം കൈയ്യന്മാർ സ്‌ട്രോക് പോലെ തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങളിൽ നിന്നും പെട്ടന്ന് റിക്കവർ ചെയ്യും, ആത്മ നിയന്ത്രണം കൂടുതൽ ആയിരിക്കും, ആർത്രൈറ്റിസ് വരാനുള്ള ചാൻസ് കുറവാണ് എന്നെല്ലാമാണ് പഠനങ്ങൾ പറയുന്നത്. കൂടാതെ, ഡിസ്ലെക്സിയ, എ‌ഡി‌എച്ച്ഡി, മാനസിക വൈകല്യങ്ങൾ എന്നിവയുൾപ്പെടെ ചില അവസ്ഥകൾക്ക് ഇടത് കൈയ്യൻ‌മാർ‌ കൂടുതൽ സാധ്യതയുണ്ടെന്നത് അറിയപ്പെടുന്ന ഒരു വസ്തുതയാണ്, പക്ഷേ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയില്ല. ഇടം കൈയ്യന്മാർ സ്പോർട്സിൽ മികവ് പുലർത്തുന്നത് പ്രധാനമായും അവർക്ക് അത്ഭുതകരമായ നേട്ടമുണ്ടെന്നതാണ്, കാരണം അവർ വലംകൈയ്യൻമാർക്കെതിരെ കൂടുതൽ പരിശീലിക്കുന്നു, പക്ഷേ വലംകൈയ്യന്മാർ അവർക്കെതിരെ കൂടുതൽ പരിശീലിക്കുന്നില്ല.

Post a Comment

0 Comments