Header Ads Widget

Ticker

6/recent/ticker-posts

കാറ്റിൽ മരങ്ങൾ കടപുഴകി: നേര്യമംഗലം-ഇടുക്കി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു

        നേര്യമംഗലം-ഇടുക്കി റോഡിൽ കാറ്റിൽ മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. വാരിക്കാട്ട് ക്ഷേത്രത്തിന് സമീപം റോഡിന് എതിർവശത്തെ വനത്തിൽ നിന്നിരുന്ന ആൽ, വട്ട, പന മരങ്ങളാണ് റോഡിലേക്ക് പതിച്ചത്. ഞായറാഴ്ച പുലർച്ചെ ആറിനാണ് സംഭവം. ഈ സമയത്ത് വാഹനങ്ങൾ ഇല്ലാതിരുന്നത് അപകടം ഒഴിവാക്കി. പാറപ്പുറത്ത് അപകടഭീഷണിയായി നിന്നിരുന്ന മരങ്ങളാണ് കാറ്റിൽ മറിഞ്ഞത്. രണ്ടു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.


    കോതമംഗലത്തു നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് മരങ്ങൾ മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. ഇടുക്കി റോഡിലും നേര്യമംഗലം മുതൽ അടിമാലി വരെ ദേശീയപാതയിലും വനമേഖലയിൽ നിരവധി വൃക്ഷങ്ങൾ അപകടാവസ്ഥയിൽ നിൽപ്പുണ്ട്.
നാട്ടുകാരും സീനിയർ ഫയർ ഓഫീസർ ബി.സി. ജോഷി, അംഗങ്ങളായ പി.എം. റഷീദ്, ജെയ്‌സ് ജോയി, എസ്.ആർ. മനു, കെ.എൻ. ബിജു, ഷിബു ജോസഫ് എന്നിവരുമടങ്ങുന്ന സംഘമാണ് മരങ്ങൾ മുറിച്ചുനീക്കിയത്

Post a Comment

0 Comments