യൂറോ കപ്പ് ഫുട്‌ബോൾ സെമി പോരാട്ടങ്ങൾ നാളെ തുടങ്ങും. മുൻ ലോക ചാമ്പ്യന്മാരായ
ഇറ്റലിയും സ്‌പെയ്‌നും തമ്മിലാണ് ആദ്യ മത്സരം. ബുധനാഴ്‌ച ഇംഗ്ലണ്ട്
ഡെൻമാർക്കുമായും ഏറ്റുമുട്ടും. 11നാണ് ഫൈനൽ. മൂന്ന് കളിയും ഇന്ത്യൻ സമയം രാത്രി
12.30ന് വെംബ്ലി സ്‌റ്റേഡിയത്തിൽ ആണ് നടക്കുക.
മൂന്ന് വർഷം മുൻപ് ലോകകപ്പ് യോഗ്യത നേടാതെ പോയ ഇറ്റലിയുടെ ഉജ്വല തിരിച്ചുവരവിനാണ്
ഈ യൂറോ സാക്ഷ്യം വഹിച്ചത്. റോബർട്ടോ മാൻസീനി എന്ന പരിശീലകന്റെ കീഴിൽ അവസാന 32
കളിയിലും ഇറ്റലി തോൽവി അറിഞ്ഞിട്ടില്ല. 13 തുടർജയങ്ങളാണ് ഇതിൽ. 1968നുശേഷം
രണ്ടാംകിരീടമാണ് ഇറ്റലിക്കാരുടെ ലക്ഷ്യം.
ഗ്രൂപ്പുഘട്ടത്തിൽ മോശം തുടക്കമായിരുന്നു
മുൻ ചാമ്പ്യന്മാരായ സ്പെയിനിന്റേത്. ആദ്യ രണ്ട് കളിയും സമനില. എന്നാൽ, മൂന്നാം
മത്സരംതൊട്ട് സ്‌പെയ്‌ൻ ഉയിർത്തെഴുന്നേറ്റു. എതിരാളിയുടെ വല നിറച്ച് മുന്നേറി.
1964, 2008, 2012 ചാമ്പ്യൻഷിപ്പുകളിൽ ജേതാക്കളായിരുന്നു സ്‌പെയിൻ. ആദ്യ യൂറോ
കിരീടമാണ് ഇംഗ്ലണ്ട് ഇത്തവണ ലക്ഷ്യമിടുന്നത്. പ്രീ ക്വാർട്ടറിൽ വമ്പൻമാരായ ജർമനിയെ
തകർത്തത് ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. ഈ യൂറോയിൽ ഇതുവരെ ഗോൾ വഴങ്ങാത്ത ടീം എന്ന
വിശേഷണവുമായിട്ടാണ് ഗാരെത് സൗത്‌ഗേറ്റിന്റെ ഇംഗ്ലണ്ട് സെമി മത്സരങ്ങൾക്ക്
ഇറങ്ങുന്നത്.
യൂറോ 2020 ലെ കറുത്തകുതിരകൾ ആണ് ഡെൻമാർക്ക്. ആദ്യ കളിയിൽ
ക്രിസ്റ്റ്യൻ എറിക്‌സൺ കുഴഞ്ഞുവീണു. തുടർച്ചയായ രണ്ട് തോൽവികൾ. ഈ പ്രതിസന്ധികളെ
എല്ലാം തരണം ചെയ്താണ് കാസ്‌പെർ ഹുൽമണ്ടിന്റെ ഡെൻമാക് സെമിയിൽ എത്തിയത്.
0 Comments