വേവിച്ചും പച്ചയ്ക്കും കഴിക്കാവുന്ന ഫലമാണ് കോവയ്ക്ക. കുക്കൂർ ബീറ്റ്‌സ് എന്ന വിഭാഗത്തിൽ പെടുന്ന കോവയ്ക്ക ഇംഗ്ലീഷിൽ ivy gourd എന്നും സംസ്കൃതത്തിൽ മധുശമതി എന്നും അറിയപ്പെടുന്നു. ഏതു കാലാവസ്ഥയിലും ധാരാളം ഫലം തരുന്ന സസ്യമാണ് കോവൽ.
ത്വക്ക് രോഗം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങൾക്ക് പ്രതിവിധിയായും ഹൃദയം, തലച്ചോർ എന്നിവയുടെ ശരിയായ പ്രവർത്തനത്തിനും കോവയ്ക്ക നല്ലതാണ്. ദഹന ശക്തി, രോഗ പ്രതിരോധ ശേഷി എന്നിവ വർധിപ്പിക്കുന്നതിനും ഉദര രോഗ പ്രതിരോധത്തിനും കോവയ്ക്ക സഹായിക്കും.
കിഡ്‌നി സ്റ്റോൺ, അലർജി, അണുബാധ എന്നീ രോഗങ്ങൾ ഇല്ലാതാക്കാനും കോവയ്ക്കക്ക് കഴിവുണ്ട്.
ജലാംശം ധാരാളം അടങ്ങിയിട്ടുള്ള കോവയ്ക്ക ശരീരത്തിന് കുളിർമ നൽകുന്നതിനും അമിത ക്ഷീണം കുറക്കുന്നതിനും സഹായിക്കും. കോവൽ ഇലയുടെ നീര്, വേരിൽ നിന്നുള്ള സത്ത് എന്നിവ പ്രമേഹരോഗികൾക്ക് നല്ലതാണ്.
0 Comments