Header Ads Widget

Ticker

6/recent/ticker-posts

പൊതു പഠന കേന്ദ്രങ്ങളിൽ പഠനസൗകര്യം ഒരുക്കുമെന്ന് ആൻ്റണി ജോൺ എംഎൽഎ


കോതമംഗലം: വീടുകളിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോതമംഗലം മണ്ഡലത്തിൽ പ്രവർത്തന സജ്ജമാക്കിയിരിക്കുന്ന പൊതു പഠന കേന്ദ്രങ്ങളിൽ പഠനത്തിനാവശ്യമായ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കുമെന്ന് ആൻ്റണി ജോൺ എംഎൽഎ. 

    ആദിവാസി മേഖലയിലെ കുട്ടികളുടെയും പാർശ്വവൽകൃത വിഭാഗത്തിലെ കുട്ടികളുടെയും പഠന പുരോഗതി ലക്ഷ്യമിട്ടാണ് ഊരു വിദ്യാ കേന്ദ്രങ്ങൾ, പ്രാദേശിക പ്രതിഭാകേന്ദ്രങ്ങൾ തുടങ്ങിയ പൊതു പഠന കേന്ദ്രങ്ങൾ പ്രവർത്തിച്ചു വരുന്നത്. ഈ കേന്ദ്രങ്ങൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ ടിവി, ഇൻ്റർനെറ്റ് സൗകര്യങ്ങൾ, മേശ, കസേര തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ, കുട്ടികൾക്കുള്ള റിഫ്രഷ്മെൻ്റ്, ടി ഷർട്ട്, പഠനോപകരണങ്ങൾ എന്നിവ തയ്യാറാക്കും. ഇതിനായി പതിനൊന്ന് പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങൾക്കും , ഒൻപത് ഊരുവിദ്യാ കേന്ദ്രങ്ങൾക്കുമായി ആകെ 20 പൊതു വിദ്യാ കേന്ദ്രങ്ങൾക്ക് ആദ്യ ഘട്ടമായി 10 ലക്ഷം രൂപ അനുവദിച്ചതായും എംഎൽഎ പറഞ്ഞു. 
    
    ആദിവാസി മേഖലയിലെ കുട്ടികൾ പഠിക്കുന്ന പഠന കേന്ദ്രങ്ങളിലും മൈനോരിറ്റി വിഭാഗത്തിലെ കുട്ടികൾ, ഇതര സംസ്ഥാന കുട്ടികൾ എന്നിവർ പഠിക്കുന്ന കേന്ദ്രങ്ങൾക്കുമാണ് ആദ്യ ഘട്ടത്തിൽ മുഖ്യ പരിഗണന നൽകുന്നത്. ഇതിലൂടെ സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പഠന പുരോഗതി ഉറപ്പു വരുത്താനും അതിലൂടെ കുട്ടികളെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും സാധിക്കുമെന്നും ആന്റണി ജോൺ എംഎൽഎ പറഞ്ഞു.

 

Post a Comment

0 Comments