കോതമംഗലം: എംബിറ്റ്‌സ് എൻജിനീറിങ് കോളേജിൽ ലഹരി വിരുദ്ധ ബോധവൽക്കരണ കാമ്പെയിൻ സംഘടിപ്പിച്ചു. "കൈകോർക്കാം ലഹരിക്കെതിരെ …. ലഹരി വിമുക്ത എറണാകുളം" എന്ന പേരിലാണ് കാമ്പെയിൻ നടന്നത്.
കോളേജിലെ എൻ.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തിൽ സാമൂഹ്യ നീതി വകുപ്പിന്റെയും ജില്ലാ നിയമ സേവന അതോറിറ്റിയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലഹരി ഉപയോഗിക്കുന്ന ജില്ലകളിൽ ഒന്ന് എന്ന എറണാകുളം ജില്ലയുടെ ചീത്തപ്പേര് മാറ്റിയെടുക്കുക എന്ന ഉദ്ദേശത്തോടെ ജില്ലാ സാമൂഹ്യ നീതി ഓഫീസിൻ്റെ നേത്യത്വത്തിൽ ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി ജില്ലയിൽ നടക്കുകയാണ്. ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സുരേഷ് പി.എം. കാമ്പെയിൻ ഉത്‌ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ ഡോ. പി സോജൻ ലാൽ അധ്യക്ഷത വഹിച്ചു. ഔട്ട്റീച് ആൻഡ് ഡ്രോപ്പ് ഇൻ സെന്റർ കൗൺസിലർ ടോണി ബാബു ക്ലാസ് എടുത്തു.
കോളേജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഷിജു രാമചന്ദ്രൻ സ്വാഗതവും വോളന്റീയർ സെക്രട്ടറി അഭിജിത് കെ. അജയൻ കൃതജ്ഞതയും പറഞ്ഞു.
0 Comments